Sunday, January 22, 2012

ഓര്‍ക്കാറുണ്ടോ എന്നെ നീ..?

ന്ന്....
മേയ് മാസത്തിലെ സായംസന്ധ്യയില്‍
പ്രതീക്ഷയുടെ ഒരു സൂര്യന്‍ കൂടെ
ദൂരെ ദൂരേക്ക് മാഞ്ഞുപോകുന്നേരം
നറുനിലാവിന്‍ നുറുങ്ങുവെട്ടവുമായ്
എന്നകതാരിലേക്ക് പെയ്തിറങ്ങിയ
പൂനിലാമഴയാണ് നീ...

പിന്നെ....
നിനക്കാത്ത നേരത്തോരുനാള്‍
"എന്നെ നീ മറന്നു പോയോ" എന്ന്
കളിയായ്‌ നീ പരിഭവിച്ചപ്പോയും
"നിന്നെ മറന്നാല്‍ ഞാനുണ്ടോ " എന്ന്
മറുപടിയായ് ഞാന്‍ ചൊല്ലിയപ്പോഴും
പരസ്പരം സ്നേഹിക്കയായിരുന്നുവെന്നു
അറിഞ്ഞിരുന്നില്ല നമ്മള്‍..................................

സൌഹൃദവും പ്രണയവും ഒളിച്ചു കളിച്ച
നമ്മുടെ കൌമാരത്തിനിടക്കെപ്പെഴോ 
നിന്‍ മനസ്സിലെ പാതിചാരിയ കിളിവാതിലില്‍
ആകാശം കാണാതെ കാത്തുവെച്ചൊരു
മയില്‍‌പീലിത്തണ്ട് നീ കണ്ടിരുന്നോ?
വെറുതെ ചോദിച്ചതാണ്..
മറ്റാര്‍ക്കും സ്വന്തമാവാത്ത
എന്റെ മനസ്സായിരുന്നത്..

ഇന്നലെ....
ഇഷ്ടം ഇഷ്ടത്തെ കണ്ടെതിയപ്പോഴേക്കും
കാലമൊരുപാട് ഇലകളെ കൊഴിച്ച്ചിരുന്നില്ലേ..!!
"നമുക്കെന്നെങ്കിലും ഒരുമിക്കാന്‍ കഴിയുമോ?"
ചോദ്യം നിന്‍റെതാണുഎന്നോടാണ്...
പാതിയില്‍ പൊഴിഞ്ഞേക്കാവുന്ന സ്വപ്നങ്ങള്‍ക്ക്
ചിറകു നല്‍കി പറക്കാന്‍ വിട്ടപ്പോയും
പ്രതീക്ഷയുടെ അവസാനത്ത ഇലയും
മണ്ണടിയും വരെ ശിശിരം കാത്തുനിന്നപ്പോഴും
ഇങ്ങേനെയൊരു ചോദ്യം നീ ചോദിക്കുമെന്നോ
അതിനൊരുത്തരം തരാന്‍ എനിക്കാവുമെന്നോ
ചിന്തിച്ചിരുന്നില്ല ഞാനൊരിക്കലും...  

അന്ന് കണ്ണില്‍ കണ്ണില്‍ നോക്കിയിരുന്ന നമ്മള്‍
ഇന്ന് നോക്കുന്നത് അകലങ്ങളിലേക്കാണ്..
അന്ന് സ്വപ്നങ്ങള്‍ക്ക് ജീവനേകിയ നമ്മള്‍
ഇന്ന് ഓര്‍മകളില്‍ ജീവിച്ചു തീര്‍ക്കുന്നു.. 
അറിയാതെ പറയാതെ പോയ്‌മറഞ്ഞതല്ല നീ 
അറിഞ്ഞിട്ടും പറഞ്ഞിട്ടും വിധിയില്ലാതെ പോയതാണ്..

എങ്കിലും സഖീ ഈ സ്നേഹം നിനക്കറിയാനാകും
നിന്നരികില്‍ പെയ്യും മഴത്തുള്ളികളിലും
കൂടെ തഴുകിയെത്തും കുളിര്‍ക്കാറ്റിലും
ഒരു പക്ഷെ നിന്റെ ഹൃദയമിടിപ്പില്‍ പോലും..

ഞാന്‍ എന്‍റെ നെഞ്ചില്‍ കൈവെക്കുമ്പോഴെല്ലാം
ആദ്യം നോവുന്നത് നിന്‍റെ മനസ്സിനാണെന്നത്
നീ പറഞ്ഞ വെറും വാക്കല്ലായിരുന്നെങ്കില്‍........................
തനിച്ചിരിക്കുമ്പോള്‍ കണ്ണുകള്‍ ആര്‍ദ്രമാകാറുണ്ടെങ്കില്‍..
ആ കണ്ണീരില്‍ എന്നോര്‍മകള്‍ വാചാലമാകാറുണ്ടെങ്കില്‍..   
___________________© മോന്‍സ്




7 comments:

  1. മോന്സിന് ഇത്തവണ ധ്ര്തി കൂടിയല്ലേ.. എന്നാലും നല്ല വരികളാണ്ട്ടോ..

    ReplyDelete
    Replies
    1. ഇതെന്റെ അനുഭവമായിരുന്നു.. ആദ്യത്തെ പ്രണയവും ആദ്യമെഴുതിയ പ്രണയകവിതയും ഇത് തന്നെയാണ്. ആഴിയോളം സ്നേഹം പരസ്പരം കൈമാറിയിട്ടും ആ ആഴിയുടെ ആഴത്തോളം സ്നേഹം ഞങ്ങള്‍ക്കായ് കരുതിവെച്ചവര്‍ക്ക് വേണ്ടി പിരിയേണ്ടിവന്നു. സ്വന്തമാക്കലില്‍ ഒതുങ്ങിപ്പോകുന്ന ഇഷ്ടങ്ങള്‍ക്കപ്പുറത്തേക്ക് വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന യഥാര്‍ത്ഥ സ്നേഹം എന്നും നിലനില്‍ക്കും.. ഓര്‍മയുള്ള നാള്‍ വരെയും... നന്ദി ജെഫുക്കാ..

      Delete
  2. നിയ്ക്കും ന്റ്റെ കൌമാരം തിരിച്ചു വേണം....
    പ്രണയം ന്റ്റെ കൂടെ എപ്പോഴും ഉണ്ട്... :)

    പ്രണയ വരികള്‍ നന്നായിരിയ്ക്കുന്നുണ്ട് ട്ടൊ..!

    ReplyDelete
    Replies
    1. സന്തോഷം...... സ്വന്തമാക്കലില്‍ ഒതുങ്ങിപ്പോകുന്ന ഇഷ്ടങ്ങള്‍ക്കപ്പുറത്തേക്ക് വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന യഥാര്‍ത്ഥ സ്നേഹം എന്നും നിലനില്‍ക്കും.. ഓര്‍മയുള്ള നാള്‍ വരെയും...

      Delete
  3. ആശംസകള്‍ നേരുന്നു ,പ്രണയം തുളുമ്പുന്ന വരികള്‍ ,,

    ReplyDelete
  4. സ്നേഹം എപ്പോഴും സ്വന്തമാക്കലല്ല വിട്ടു കൊടുക്കലും കൂടിയാണു. ആ സ്നേഹത്തിന്റെ ഇഴയടുപ്പം ജന്മത്തിനപ്പുറത്തേക്ക് കൂടി നീണ്ടു കിടക്കും..

    ReplyDelete

ഒരു അഭിപ്രായം പറഞ്ഞിട്ട് പോയ്ക്കൂടെ...?