സ്കൂൾ വിട്ടു വരവേ
ചോര്‍ന്നു തുടങ്ങിയ
പുള്ളിക്കുടയിലൂടെ
പുസ്തകത്താളുകള്‍
നനഞ്ഞു കുതിരുമ്പോള്‍
ഇളം കുളിരാണ്
മഴയെന്നു തോന്നും..
ഇല്ലാഴ്മയുടെ അടുപ്പത്ത്
മഷിയൊലിച്ചിറങ്ങിയ
പുസ്തകമുണക്കുമ്പോള്‍
അടുത്തു വന്നിരിക്കും ഉമ്മ..
പുറത്ത്
മഴ തോർന്നിട്ടുണ്ടാകുമെങ്കിലും
അടുക്കളക്കകത്ത്
ചാറ്റല്‍മഴപോല്‍ പെയ്യുന്നുണ്ടാകും
ഉമ്മാന്റെ സങ്കടങ്ങൾ..
"മഴയിങ്ങിനെ പെയ്താൽ,
അടുപ്പില്‍ തീകത്തിക്കാന്‍
ഒന്നും ണ്ടാകൂലല്ലോ മോനേ?
അടുത്ത കര്‍ക്കിടകം
വര്ണേയ്ന്റെ മുന്നെങ്കിലും
ഈ പൊട്ടിയ ഓടും
പട്ടികയും കൈക്കോലും
ഒക്കെ മാറ്റിയിടണ്ടീനീ മോനേ?"
അപ്പോള്‍ മാത്രം
മാഞ്ഞുപോകും തോന്നലുകൾ,
പതിയെ തെളിഞ്ഞുവരും
ചില നേരുകൾ..
എല്ലാ മഴയും പെയ്യുന്നത്
മാനത്തു നിന്നല്ലെന്ന്..
ഉമ്മാന്റെ കണ്ണിലൊഴുകും
കണ്ണീര് മഴയ്ക്ക് കുളിരല്ലെന്ന്..
നോവിന്റെ ഇളം ചൂടാണെന്നും..
______________© മോന്‍സ്

This comment has been removed by the author.
ReplyDeleteഉമ്മാന്റെ കണ്ണിലൊഴുകും
ReplyDeleteകണ്ണീര് മഴയ്ക്ക് കുളിരല്ലെന്ന്..നന്നായി അതാണ് മഴയെന്നു
എല്ലാ മഴയും പെയ്യുന്നത്
ReplyDeleteമാനത്തു നിന്നല്ലെന്ന്..
ഉമ്മാന്റെ കണ്ണിലൊഴുകും
കണ്ണീര് മഴയ്ക്ക് കുളിരല്ലെന്ന്..
നോവിന്റെ ഇളം ചൂടാണെന്നും..
നന്നായിരിക്കുന്നു. ആശംസകള്‍
എല്ലാ മഴയും പെയ്യുന്നത്
ReplyDeleteമാനത്തു നിന്നല്ല
ചില നേരുകള്‍ തെളിഞ്ഞുവരും!
ReplyDeleteഎല്ലാ മഴയും പെയ്യുന്നത്
ReplyDeleteമാനത്തു നിന്നല്ലെന്ന്..
ഉമ്മാന്റെ കണ്ണിലൊഴുകും
കണ്ണീര് മഴയ്ക്ക് കുളിരല്ലെന്ന്..
നോവിന്റെ ഇളം ചൂടാണെന്നും..
<3
നൊമ്പരങ്ങൾ നിറഞ്ഞ ബാല്യവും,ഉരുകുന്ന അമ്മ മനസ്സും. അത് കഥയിലായാലും,കവിതയിലായാലും എന്നും നമ്മെയോർമ്മപ്പെടുത്തും;
ReplyDeleteഎല്ലാ മഴയും പെയ്യുന്നത്
മാനത്തു നിന്നല്ലെന്ന്..
വളരെ നല്ല കവിത.
ശുഭാശംസകൾ....