Wednesday, May 30, 2012

ഔട്ട്‌ ഓഫ് സിലബസ്














ഹളമയമായ അഞ്ചാം ക്ലാസ്.
കൈകള്‍ മേശക്കു മുകളില്‍ അടിച്ചു ടീച്ചര്‍ 'സൈലെന്‍സ്' പറഞ്ഞു.
ശാന്തരായ കുട്ടികളോട് ടീച്ചര്‍ ചോദിച്ചു:
"മനുഷ്യനു ഈ ലോകത്ത് ജീവിക്കാന്‍ അത്യാവശ്യം വേണ്ടത് എന്താണ്?
'വായു', 'ജലം', 'വെള്ളം', 'പാര്‍പ്പിടം',  'ഭൂമി',.  പുസ്തകത്തില്‍ തന്നെ ഉറങ്ങിയെഴുന്നേല്‍ക്കുന്ന 'പഠിപ്പിസ്റ്റു'കളുടെ ഉത്തരങ്ങള്‍ നീണ്ടു പോയി.
ഒരു ചോദ്യത്തിനു ഒരുപാട് ശരിയുത്തരങ്ങള്‍ ലഭിച്ചപ്പോള്‍ കുട്ടികളുടെ 'ജനറല്‍ നോളജും', തന്റെ ശിക്ഷണത്തിന്റെ പുരോഗതിയുമോര്‍ത്തു ടീച്ചര്‍ പുളകം കൊണ്ടു.
അപ്പോഴാണ്‌  ക്ലാസ്സിനു പുറത്തെ ചുമരില്‍ ചാരി നിന്നിരുന്ന കുട്ടി മറ്റൊരു ഉത്തരം പറഞ്ഞത്.
"മന:സ്സമാധാനം".
ഡാഡിയും മമ്മിയും തമ്മിലുള്ള സൌന്ദര്യപ്പിണക്കം കാരണം നിത്യവും നേരം വൈകിയെത്തി പുറത്തു നില്‍ക്കേണ്ടി വരുന്ന ആ കുട്ടിയുടെ ഉത്തരം 'ഔട്ട്‌ ഓഫ് സിലബസ്' ആയിരുന്നു.
___________________© മോന്‍സ്



8 comments:

  1. ho കൊള്ളാമല്ലൊ ഈ കഥ
    ഇന്ന് ഒരു പാട് കുട്ടികൾ ഇത്തരം മാനസിക പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട്

    ReplyDelete
  2. മനസ്സമാധാനം ഇല്ലാത്ത വീട്ടില്‍ വളരുന്ന കുഞ്ഞുങ്ങള്‍ നിഷ്ക്രിയരായി പോകും

    ReplyDelete
  3. കുട്ടി പറഞ്ഞത് സത്യം. മനസ്സമാധാനം ഇല്ലെങ്കില്‍ പിന്നെന്തു കാര്യം.

    ReplyDelete
  4. പച്ചയായ പരമാര്‍ത്ഥം - നല്ല ഒതുക്കത്തോടെ എഴുതി.....

    ReplyDelete
  5. വലിയൊരു സത്യം ഇപ്പോഴും ഔട്ട് ഓഫ് സിലബസ്സായി നിലനിൽക്കുന്നു. നല്ല കാര്യം. ആശംസകൾ.

    ReplyDelete
  6. മറയില്ലാത്ത സത്യങ്ങള്‍ ഇപ്പോഴും ഔട്ട് ഓഫ് സിലബസാണല്ലോ ... നന്നായെഴുതി ,,,,,

    ReplyDelete

ഒരു അഭിപ്രായം പറഞ്ഞിട്ട് പോയ്ക്കൂടെ...?