Saturday, April 21, 2012

മഴയോട് പറയാനുള്ളത്













മഴ പെയ്തുതോര്‍ന്ന നേരം
മഴവില്ലിന്‍ നിറമേഴും പകര്‍ന്നു 
ഇടവഴിയിലെ മരങ്ങളെ
ഇളംവെയില്‍ സ്വന്തമാക്കി..

നനഞു കുതിര്‍ന്നൊരു
വര്‍ഷകാല കിനാക്കളില്‍
സുഖമായുറങ്ങുകയായിരുന്ന
മരവും ദലമര്‍മരങ്ങളും
അറിഞ്ഞതേയില്ല ഒന്നും..

മഴയുടെ നെടുവീര്‍പ്പുകള്‍
നഷ്ടപ്രണയത്തിന്‍ ദൂതുമായ്‌
കാറ്റായ് തേടിയെത്തിയ നേരം
ഇലത്തുമ്പില്‍ തളംകെട്ടിക്കിടന്ന
അവസാന മഴയോര്‍മയും പൊഴിച്ച്
പ്രണയവിവശയായ് മരം ചോദിച്ചു:

"ദൂരെ ഒളിച്ചിരിക്കും നിലാമഴയോട്
ഒന്നൂടെ വരാന്‍ പറയുമോ ഇതിലേ?
വെറുതെ പെയ്തൊഴിയാനല്ല;
നിര്‍ത്താതെ തിമിര്‍ത്തു പെയ്യാന്‍
മനം കുളിരണിയും വരെയല്ല;
മൃതിയുടെ മണ്ണിലടിയും വരെ..!!"
________________© മോന്‍സ്




26 comments:

  1. ഇടവഴിയിലെ മരങ്ങളേ
    ഇളവെയില്‍ സ്വന്തമാക്കി.
    മഴ തോരുന്നില്ല.

    ReplyDelete
    Replies
    1. എനിക്ക് പ്രണയമാണ്
      വിണ്ണില്‍ നിന്നും പെയ്യുന്ന മഴയോട്
      കണ്ണില്‍ വന്നു നിറയുന്ന കണ്ണീരിനോടും..
      Thnaks Fousia R

      Delete
  2. തോരാത്ത മഴയില്‍ ഞാന്‍ കാത്തിരുന്നു...നിന്‍ ചാ‍രത്തണയാന്‍..

    ReplyDelete
  3. മഴ പെയ്യട്ടെ..മൃതിയുടെ മണ്ണിലടിയും വരെ.

    ReplyDelete
  4. വെറുതെ പെയ്തൊഴിയാനല്ല;
    നിര്‍ത്താതെ തിമിര്‍ത്തു പെയ്യാന്‍....

    പെയ്തൊഴിയാത്ത സ്നേഹമഴ - അതിമനോഹരമായ ഒരു ആശയമാണത് ... കാപട്യമില്ലാത്ത സ്നേഹമെന്തെന്ന് വിളിച്ചുപറയുന്നുണ്ട് ഈ ആശയം - കവിത ഇഷ്ടപ്പെട്ടു മോന്‍സ്

    ReplyDelete
  5. പ്രണയം എന്നെ നൊമ്പരപ്പെടുത്തുന്നു :(

    *നനഞു നനഞ്ഞു

    ReplyDelete
  6. മനോഹരം ആയി വരച്ചു കാണിച്ചു മോന്‍സ്‌
    മഴയോടുള്ള പ്രണയം
    ആശംസകള്‍

    ReplyDelete
  7. എന്തോ ഒരു മാസ്മരമീ ഒരോ മഴതുള്ളിയിലും

    നല്ല വരികൾ

    ReplyDelete
  8. മഴ!!! പ്രിയ മഴയായ്‌, നനവായ്‌, മനസിന്‌ കുളിരായ് പെയ്തിറങ്ങിയ അക്ഷരങ്ങള്‍!

    ആശംസകള്‍!

    ReplyDelete
  9. ഓരോ മഴത്തുള്ളിയെയും പ്രണയിച്ചുള്ള ഈ മഴക്കവിത ഒത്തിരി ഇഷ്ട്ടമായി....തുടരുക...!

    ReplyDelete
  10. വരികള്‍ ഇഷ്ടപ്പെട്ടതിനും
    നല്ല വാക്കുകള്‍ക്കും
    നന്ദി ഒരുപാട്.. ഒത്തിരി സ്നേഹവും..
    നിങ്ങളുടെ സ്വന്തം മോന്‍സ്..

    ReplyDelete
  11. ഫൈസല്‍ ബിന്‍ അഹമ്മദ്‌ ഉം ടോണി chittettu കുളവും ചേര്‍ന്ന് എഡിറ്റ്‌ ചെയ്ത ഒരു പുസ്തകം ഉണ്ട് "മഴപുസ്തകം" എന്നാണ് ആ പുസ്തകത്തിന്റെ പേര് തന്നെ. മഴ കഥാ പാത്രമാവുന്ന അല്ലെങ്കില്‍ മഴ പശ്ചാത്തലം ആവുന്ന ഒരു പാട് കഥകളും കവിതകളും കോര്‍ത്തിണക്കിയ ഒരു പുസ്തകം..മഴയെ പ്രണയിക്കുന്ന ഈ സുഹൃത്തിന് ഒരു നിധി പോലെ കാത്തു വെക്കാന്‍ യാവും ആ പുസ്തകം.മഴ നിലാവ് എന്നാ ഈ പേരും അനിയന്റെ ഈ മഴ കവിതകളും എന്നെകൊന്ടെത്തിക്കുന്നത് അവിടെ ആണ്. ഈ കാല്പനികതയും ഹൃദയ ശുദ്ധിയും വാഗ് ശുദ്ധിയും പ്രനയവുമെന്നും കാത്തു വെക്കാന്‍ സാധിക്കട്ടെ .. മഴയത്ത് അണയാത്ത ഒരു പൊന്‍ തിരി നാളം പോലെ

    ReplyDelete
  12. പെയ്തൊഴിയാത്ത ഒരു രാത്രി മഴയായ് ഞാനെന്‍റെ ആശംസകള്‍ അറിയിക്കട്ടെ...!

    ReplyDelete
  13. "വെറുതെ പെയ്തൊഴിയാനല്ല;
    നിര്‍ത്താതെ തിമിര്‍ത്തു പെയ്യാന്‍
    മനം കുളിരണിയും വരെയല്ല;
    മൃതിയുടെ മണ്ണിലടിയും വരെ..!!"


    മഴയോര്‍മ്മകള്‍ക്കാശംസകള്‍

    ReplyDelete
  14. മരണം പമ്മി പമ്മി ചാരേക്ക് അണയുമ്പോഴും അധരം പ്രണയം മന്ത്രങ്ങള്‍ ഉരുവിടട്ടെ/./.

    ReplyDelete
  15. ഹോ മോന്‍സ്‌ ..കൊതിപ്പിക്കുന്ന വരികള്‍ , മഴയോര്‍മ്മകള്‍ പകര്‍ന്നു നല്‍കിയതിനു നന്ദി

    ReplyDelete
  16. നല്ല വരികൾ....ആശംസകള്‍!

    ReplyDelete
  17. മഴനിലാവിലലിഞ്ഞയീ മഴയുടെ നെടുവീര്‍പ്പുകള്‍ നന്നായി...ആശംസകള്‍...

    ReplyDelete
  18. 'mazhanilavu' kalankamillatha snehathinte pratheekamanu.....ee kavithayum...asamsakal...

    ReplyDelete
  19. നന്നായിട്ടോ .....തുടര്‍ന്ന് പ്രതീക്ഷിക്കുന്നു

    ReplyDelete
  20. നല്ല മഴക്കവിത. മഴക്കവിതയിലൊന്ന് ഓര്‍ത്തു വരുന്നു.
    "ഒരു ദിനം കൊച്ചു കളിമണ്‍ കട്ടപോല്‍
    ഇടതടവിടാതിരമ്പിപ്പെയ്യുമീ
    സമയപ്പെയ്തില്‍ വീണലിഞ്ഞു പോകും ഞാന്‍"

    ReplyDelete
  21. The rain,

    falling down on me

    The sound it makes is~

    Drip, drop

    It splashes

    Everywhere.

    I love that rain

    Outside.

    Rain sometimes makes a

    Huge puddle.

    The rain can make flowers

    Grow.

    You can run outside and jump in

    That huge puddle

    That the rain left.

    ReplyDelete
  22. മഴയുടെ സ്മൃതികള്‍ മഴയെക്കാളും ആര്‍ദ്രമായി മനസ്സില്‍ ...

    ReplyDelete

ഒരു അഭിപ്രായം പറഞ്ഞിട്ട് പോയ്ക്കൂടെ...?