Saturday, March 3, 2012

ദേശാടനക്കിളിയും കരയും













രുപാട് കാലത്തിനു ശേഷം തിരിച്ചെത്തിയ
ദേശാടനക്കിളി പുഴയോരത്തോട് പതിയെ ചോദിച്ചു:
"ഇവിടെയൊരു പുഴയുണ്ടായിരുന്നല്ലോ, അതെവിടെ?"
"ഓ, ഈ പുഴ വറ്റിയിട്ട് കുറച്ചായി.."
"പുഴ വറ്റുമോ?"
"പിന്നേ.. മനുഷ്യ മനസ്സിലെ നന്മ വരെ വറ്റിപ്പോകുന്നു..
പിന്നെയല്ലേ ആര്‍ക്കോ വേണ്ടി ഒഴുകിയിരുന്ന ഈ പുഴ.."
ആത്മാവ് നഷ്ടമാകുമ്പോള്‍,
വറ്റിപ്പോകും എല്ലാ നീരുറവകളും..
വിശ്വാസം നഷ്ടമാകുമ്പോള്‍,
ബാക്കിയുണ്ടായിരുന്ന പ്രതീക്ഷകളും..
____________________© മോന്‍സ്

9 comments:

  1. ആത്മാവ് നഷ്ടമാകുമ്പോള്‍,
    വറ്റിപ്പോകും എല്ലാ നീരുറവകളും..
    വിശ്വാസം നഷ്ടമാകുമ്പോള്‍,
    ബാക്കിയുണ്ടായിരുന്ന പ്രതീക്ഷകളും............super words :)

    ReplyDelete
    Replies
    1. നന്ദി...
      ഈ വഴി വന്നതിനും ഇഷ്ടപ്പെട്ടതിനും..

      Delete
  2. ഇല്ലാതെയായ പുഴക്കുമേലെ
    വല്ലാതെനില്‍ക്കുന്നു വന്ധ്യമേഘം.

    ReplyDelete
  3. ജീവിതത്തില്‍ വെച്ചു വായിച്ചിട്ട് മനസ്സിലായ ഒരു കവിത. ഇഷ്ടപ്പെട്ടു. ആശംസകള്‍.

    ഇവിടെ വന്നു ഒന്ന് സമാധാനിപ്പിച്ചു പോണേ..


    ഇവിടെ വന്നു ഒന്ന് സമാധാനിപ്പിച്ചു പോണേ..

    ReplyDelete
  4. നല്ല ചിന്തകള്‍,
    കൊള്ളാം മോനെ മോന്‍സേ.......

    ReplyDelete
  5. വരണ്ടുപോയൊരൂ മനോഗതി

    ReplyDelete
  6. അവസാനത്തെ നാലുവരികള്‍ കവിതയെ മറ്റൊരു തലത്തില്‍ എത്തിച്ചു.

    കലക്കി.

    ReplyDelete
  7. "വിശ്വാസം നഷ്ടമാകുമ്പോള്‍,
    ബാക്കിയുണ്ടായിരുന്ന പ്രതീക്ഷകളും.."

    ഈ വരികള്‍ എല്ലാം പറഞ്ഞു...:)

    ReplyDelete

ഒരു അഭിപ്രായം പറഞ്ഞിട്ട് പോയ്ക്കൂടെ...?