Tuesday, January 17, 2012

മഴനിലാവ്








ദ്യ കാഴ്ചയിലെ അനുരാഗം
സത്യമാണെന്നറിഞ്ഞത്
നിറഞ്ഞ കണ്ണുകളുമായ് പുഞ്ചിരിക്കും
ഉമ്മയെ കണ്ടപ്പോള്‍....

അടക്കിപ്പിടിച്ച സ്നേഹത്തിനു
ഇളം ചൂടാണെന്നറിഞ്ഞത്
വിരല്‍ തലോടലുകളാല്‍
ഉപ്പയുടെ നെഞ്ചിലുറങ്ങിയപ്പോള്‍....

വസന്തങ്ങളില്‍ വളര്‍ന്നു പന്തലിച്ചത് കാലങ്ങള്‍..
ശിശിരത്തില്‍ കൊഴിഞ്ഞത് ആയുസ്സിന്റെയിലകള്‍..
കണ്മുന്നില്‍ നിറഞ്ഞാടിയത് നനവൂറുമോര്‍മ്മകള്‍..
കഴിഞ്ഞു പോകുന്നത് ഇരുപത്തഞ്ചു വര്‍ഷങ്ങള്‍..

എന്റെ ഓര്‍മകളെ തിരിച്ചു വിളിക്കാന്‍
മരണമെത്തും നാള്‍ വരെയും
ഈ ഇടനെഞ്ചില്‍ തന്നെയുറങ്ങും
എന്‍റെ ഉമ്മയുമുപ്പയുമെന്ന പുണ്യം..
പൊള്ളും ജീവിത വെയിലിലെ തണല്‍ മരങ്ങളായ്..
നേരിന്റെ വഴികളിലെ നന്മയുടെ വിളക്കുമരങ്ങളായ്..

യാ അല്ലാഹ്...!!
അവരുടെ ആയുസ്സിന്റെ നീളമേറ്റിക്കൊടുക്കണേ..
ഈ മനസ്സിലും ആ നന്മനിലാവ് നിറച്ചുതരണേ..!!!
_____________________________© മോന്‍സ്

14 comments:

  1. യാ അല്ലാഹ്...!!
    അവരുടെ ആയുസ്സിന്റെ നീളമേറ്റിക്കൊടുക്കണേ..
    ഈ മനസ്സിലും ആ നന്മനിലാവ് നിറച്ചുതരണേ..!!!
    ഈ വിളിയില്‍ എന്നെ കൂടി ചെര്‍ക്കണമേ....

    ReplyDelete
    Replies
    1. khaadu.. തീര്‍ച്ചയായും...
      നന്ദി ഒരുപാട്..

      Delete
  2. അമീന്‍ ..............

    നല്ല കവിത

    ഭാവുകങ്ങള്‍

    ഒപ്പം ജന്മദിനാശംസകള്‍

    ReplyDelete
  3. നന്ദി ഈ സ്നേഹത്തിന്..

    ReplyDelete
  4. ജന്മദിനാശംസകള്‍...
    മാതാപിതാക്കളുടെ ആശിര്‍വാദവും പ്രാര്‍ത്ഥനയും എപ്പോഴും ഉണ്ടാകും..തിരിച്ച് നല്‍കാന്‍ ആവുന്നത് സ്നേഹം മാത്രം.
    എപ്പോഴും നല്ല ചിന്തകളും സന്തോഷവും ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിയ്ക്കുന്നു..!

    ReplyDelete
    Replies
    1. ചേച്ചീ.. നന്ദി ഈ പ്രാര്‍ഥനക്കും സ്നേഹത്തിനും..

      Delete
  5. പ്രാർത്ഥനയിൽ ഞാനും കൂടെ നില്ക്കുന്നു. മനോഹരമായി ഈ വരികൾ..

    ReplyDelete
  6. ഈ ഇടനെഞ്ചില്‍ തന്നെയുറങ്ങും
    എന്‍റെ ഉമ്മയുമുപ്പയുമെന്ന പുണ്യം..

    ReplyDelete
  7. യാ അല്ലാഹ്...!! നല്ല കവിത ട്ടോ ..പ്രാർത്ഥനയിൽ ഞാനും കൂടെ നില്ക്കുന്നു മോന്‍സ്‌ ...

    ReplyDelete

ഒരു അഭിപ്രായം പറഞ്ഞിട്ട് പോയ്ക്കൂടെ...?