അവളുടെ കണ്ണിലെ നക്ഷത്രപ്പൊട്ടുകളിലേക്ക്
ഇമവെട്ടാതെ നോക്കി നില്‍ക്കെയാണ്
അറിയാതെ ഞാന്‍ ചോദിച്ചുപോയത്:
"എനിക്കുമാത്രമായെന്നും ഉദിച്ചുനില്‍ക്കുന്ന
ഒരു കൊച്ചു നക്ഷത്രമായിക്കൂടെ നിനക്ക്?"
അവള്‍ ഒന്ന് ചിരിച്ചു. പിന്നെ പതിയെ പറഞ്ഞു:
"ഞാനെന്ന നക്ഷത്രം എപ്പോഴുമുണ്ട് നിന്റെ മുന്നില്‍
ചിലനേരം നിനക്ക് കാണാനാകില്ലെന്നു മാത്രം..
ഒരു നിമിഷം തരൂ.. ഞാനെന്നെന്നേക്കുമായി നക്ഷത്രമാകാം.."
അവള്‍ പറഞ്ഞു തീരുന്നതിനു മുമ്പേ അസ്തമിച്ചു സൂര്യന്‍..
ഇരുള്‍വീണ വാനില്‍ അതാ അവളങ്ങിനെ തിളങ്ങി നില്‍ക്കുന്നു..
മേലെ ഇമചിമ്മിക്കൊണ്ടിരിക്കുന്ന താരം എന്റേതാണെന്ന്
ഉറക്കെയുറക്കെ ലോകത്തോട് വിളിച്ചു പറഞ്ഞു ഞാന്‍.
മനസ്സ് തുടികൊട്ടുകയായിരുന്നു സന്തോഷത്താല്‍..
പെട്ടെന്ന്
പുലരി പിറന്നു..
പറവകള്‍ ദൂരേക്ക് പറന്നുപോയി..
ശൂന്യമായ നീലാകാശം എന്നെ കളിയാക്കി ചിരിച്ചു..
കണ്ണില്‍ കുത്തിത്തറച്ച പകലിന്റെ വെളിച്ചം ഓര്‍മിപ്പിച്ചു:
"കൂരിരുട്ടില്‍ മാത്രമേ നിനക്കാ നക്ഷത്രത്തെ കാണാനാകൂ..
പക്ഷെ അവള്‍ക്കെപ്പോഴും നിന്നെ കാണാം.."
കണ്ണില്‍ നനവ് പടരുകയായിരുന്നു..
" ഇതുകൂടി നീയറിയണം...
ഇഷ്ടമെന്നാല്‍ സ്വന്തമാക്കുക എന്നര്‍ത്ഥമില്ല.
സ്നേഹമെന്നാല്‍ വിട്ടുകൊടുക്കല്‍ കൂടിയാണ്..."
വേണ്ടില്ലായിരുന്നു.. ഒന്നും... ഒന്നും..
ഇന്നലെ രാത്രിയിലും നിന്നെ
ഓര്‍ത്തോര്‍ത്തുറങ്ങിയപ്പോഴാണ്
എന്റെ സ്വപ്നത്തില്‍ നീ വന്നിറങ്ങിയത്..
ഒരു ചോദ്യശരം നെഞ്ചില്‍ തൊടുത്തു പോയത്..
"എന്നെ കാണാനാണോ പ്രിയാ
പകല്‍ വെളിച്ചത്തിലും നീ ഇരുട്ടിനെ സ്നേഹിക്കുന്നത്?
ആള്‍ക്കൂട്ടത്തിലും ഒറ്റക്കാണെന്ന് കള്ളം പറഞ്ഞ്
കിളിവാതിലുകള്‍ ചേര്‍ത്തടച്ചു
ഈ ഇരുട്ട് മുറിയില്‍ ഇങ്ങനെ ഒറ്റക്കിരിക്കുന്നത്..?"
___________________________© മോന്‍സ്
വരികളിലെ ആശയം ഇഷ്ട്ടമായി...എന്തോ ഒന്നുമാത്രം എടുത്തു പറയട്ടെ..
ReplyDeleteഇഷ്ടമെന്നാല്‍ സ്വന്തമാക്കുക എന്നര്‍ത്ഥമില്ല.
സ്നേഹമെന്നാല്‍ വിട്ടുകൊടുക്കല്‍ കൂടിയാണ്..."
ആശംസകള്‍...
ഇത്താ നന്ദി...
Deleteഇരുട്ടില്‍മാത്രം കാണാന്‍ കയിയുന്ന ഒന്ന്
ReplyDeleteവിട്ടു വീഴ്ചകളുടെയും സഹനത്തിന്റെയും നേര്‍ പതിപ്പ്
ഇത് തന്നെ ആണ് സ്നേഹം
മോന്‍സ് നല്ല വരി നല്ല ആശയം ആശംസകള്‍
സന്തോഷം...
Deletenannayitund ..aashamsakal
ReplyDeleteനല്ല കവിത....ആശംസകള്‍ ...
ReplyDeleteഇഷ്ടമെന്നാല്‍ സ്വന്തമാക്കുക എന്നര്‍ത്ഥമില്ല.
ReplyDeleteസ്നേഹമെന്നാല്‍ വിട്ടുകൊടുക്കല്‍ കൂടിയാണ്
ആശംസകള്‍ ....
രഖ്യാപിക്കപ്പെടുമ്പോള്‍ പ്രണയം നശ്വര ജന്മമെടുക്കുന്നു.
ReplyDeleteസ്വയം സമര്‍പ്പിക്കുമ്പോള്‍ അത് നിശ്ചലമാകുന്നു
സ്വന്തമാക്കാന്‍ ആഗ്രഹിക്കുമ്പോള്‍ സ്വാര്‍ത്ഥമയമാകുന്നു
ഒരു ചുമ്പനം കൊതിക്കുമ്പോള്‍ മൃഗതൃഷ്ണയാകുന്നു
സ്നേഹിക്കുക മാത്രം ചെയ്യുമ്പോള്‍ വെറും വികാരം മാത്രമാകുന്നു.
ഇതിലുമൊക്കെയും എത്രയോ ഉയരെയാണ് പ്രണയം !
വിഡ്ഡികളെ, പറയാന്‍ തുടങ്ങിയ നാവുകള്‍ പറിച്ചെറിയൂ
എഴുതാന്‍ തുടങ്ങിയ വിരലുകള്‍ ഞെരിച്ചൊടിക്കൂ
ഉള്ളിലാളിപ്പടര്‍ന്ന പ്രണയജ്വാല
ചൂടും വെളിച്ചവും പകര്‍ന്ന്
അനന്തമായി ജ്വലിച്ചുകൊണ്ടിരിക്കട്ടെ !
പ്രണയമർമ്മരങ്ങൾ
അനിയാ, പ്രണയകവിതകൾക്ക് ഇപ്പോ ബൂലോകത്തു മാർക്കറ്റില്ലെന്നാണു വെപ്പ്..
ചങ്കെടുത്തു കാണിച്ചാലും ചെമ്പരത്തിപ്പൂ !!
പ്രണയം പോലെ അനിര്‍വ്വചനീയമായ അനുഭൂതിവിശേഷത്തെ വാക്കുകളിലേക്കും കല്‍പ്പനകളിലേക്കും ലയിപ്പിക്കുന്ന ഇന്ദ്രജാലം....
ReplyDeleteഅയ്യോ ആരാണാവോ എന്റെ അനിയന്റെ കല്‍ബില്‍ കയറിക്കൂടിയത് ??...
ReplyDelete------------------------------------------------
ഇതുകൂടി നീയറിയണം...
ഇഷ്ടമെന്നാല്‍ സ്വന്തമാക്കുക എന്നര്‍ത്ഥമില്ല.
സ്നേഹമെന്നാല്‍ വിട്ടുകൊടുക്കല്‍ കൂടിയാണ്..."
----------------നല്ല വരികള്‍ .
പരിത്യാഗം....
ReplyDeleteഇഷ്ടത്തിന്‍റെ, സാത്വികഭാവമാര്‍ന്നൊരു നിര്‍വ്വചനം..
ഇതൊരു സന്ദേശമാണ്..
അതാകട്ടെ കവിയുടെ,കവിതയുടെ ധര്‍മ്മവും...
ഒത്തിരിയൊത്തിരി നല്ല ആശയം....
ReplyDeleteനല്ല വരികള്‍
ReplyDeleteഇഷ്ടമെന്നാല്‍ സ്വന്തമാക്കുക എന്നര്‍ത്ഥമില്ല.
ReplyDeleteസ്നേഹമെന്നാല്‍ വിട്ടുകൊടുക്കല്‍ കൂടിയാണ്..."
എനിക്കിഷ്ടമായി ഈ വരികള്‍
santhosham.. :)
Deletevisit my first blog:
http://hakeemcheruppa.blogspot.in/