ഒരു പ്രണയദിനം കൂടി
പടിയിറങ്ങിപ്പോകുമ്പോള്‍
മനസ്സിന്റെ പടിവാതില്‍ക്കല്‍
ആരോ കാണിക്ക വെച്ചിരുന്നു
ഒരു കുടന്ന ചുവന്ന പൂക്കളും
കുറച്ചു ചിത്രശലഭങ്ങളും
ഉത്തരമില്ലാത്ത ചോദ്യങ്ങളും..
പൂക്കളിലെ പ്രണയച്ചുവപ്പ്
കണ്ടുമറന്ന ഓര്‍മയില്‍ നിറയുന്നു..
തിരക്കിന്റെ വേഗതയിലെപ്പോഴോ
കണ്ടുനില്‍ക്കാനാകാതെപോയ കാഴ്ച..
റെയില്‍വേ ട്രാക്കിലെ തിളക്കത്തില്‍
കട്ടപിടിച്ച പെണ്‍പൂവിന്‍ ചോരയ്ക്കും
ഇതേ നിറമായിരുന്നു..!!
നനഞ്ഞു തുടങ്ങിയ കണ്ണിലും
വെറുതെ തുടിക്കും നെഞ്ചിലും
ശലഭങ്ങള്‍ പറന്നു വന്നിരിക്കുന്നു
നോവിന്റെ സൂചി കുത്തിയിറക്കുന്നു..
അച്ഛന്റെ കാലുകള്‍ക്കിടയില്‍
പിടഞ്ഞു തീര്‍ന്ന കൊച്ചുകുട്ടിയുടെ
കല്ലറക്കു മുകളില്‍ പറന്നിരുന്ന
സ്വര്‍ഗത്തിലെ ശലഭങ്ങള്‍ക്കും
ഇതേ തുടിപ്പായിരുന്നു..!!
പ്രണയമെന്തെന്ന ചോദ്യത്തിനു
ശരീരമെന്നുത്തരം പറഞ്ഞതാരാണ്?
ആശാമരച്ചില്ലയില്‍ കൂടൊരുക്കിയ
പ്രണയം വിരിഞ്ഞു വരുമ്പോള്‍
കാമമായിത്തീന്നതെങ്ങിനെയാണ്?
ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങളുമായി
ആരോരുമില്ലാത്തൊരാല്‍മരച്ചോട്ടില്‍
ഒറ്റക്കിരുന്നു കരയുന്നുണ്ടായിരുന്നു
പ്രണയമെന്ന സത്യം..
നന്മയുടെ മണമുള്ള റോസാപ്പൂവും പിടിച്ച്..
ഉപാധികളില്ലാത്ത ഒരു മനസ്സും തിരഞ്ഞ്..!!
___________________________© മോന്‍സ്
മഹത്വവല്കരിക്കപ്പെട്ട പ്രണയത്തിന്‍റെ കലികാലാനുഭവങ്ങള്‍....
ReplyDeleteതിരസ്കരിക്കപ്പെടുന്ന പ്രണയത്തിന്‍റെ (രക്തപങ്കിലമായ)ഒടുക്കങ്ങള്‍
എന്നിട്ടും നാം നടിക്കുന്നു,പ്രണയം അമൂര്‍ത്തമായ അനുഭൂതിയെന്ന്..
മോന്‍സ്, നന്നായി..
അതിരികളില്ലാതെ പ്രണയം വളരട്ടെ
ReplyDeleteപ്രണയമെന്തെന്ന ചോദ്യത്തിനു
ശരീരമെന്നുത്തരം പറഞ്ഞതാരാണ്?
ആശാമരച്ചില്ലയില്‍ കൂടൊരുക്കിയ
പ്രണയം വിരിഞ്ഞു വരുമ്പോള്‍
കാമമായിത്തീന്നതെങ്ങിനെയാണ്?
നല്ല വരികള്‍
ആശംസകള്‍
പ്രണയം കാമത്തിന്‍റെ ആദ്യ കടമ്പയാണ് കാമം ഇല്ലാത്ത പ്രണയം ഉണ്ടാവില്ല
Deletenice da
ReplyDeleteപ്രണയത്തിന്റെ നീലാകാശങ്ങള്‍ക്ക് അതിരുകളില്ലല്ലോ..പ്രതീക്ഷകള്‍ കൈവിടാതെ നമുക്ക് പ്രണയിക്കാം..ആശംസകള്‍
ReplyDeleteപൊള്ളുന്നു.. :(
ReplyDelete