Thursday, January 19, 2012

വക്ക്പൊട്ടിയ സ്ലേറ്റും വെള്ളമഷിത്തണ്ടും












ബാ
ല്യകാലത്തിന്റെ അറ്റത്ത്‌
കൈവീശിപ്പിരിയുന്നേരം

എനിക്ക് നീ തന്നത്
ഒരു കറുത്ത കൊത്തങ്കല്ല്..

നിനക്ക് പകരം തരാന്‍
എന്റെടുത്തുണ്ടായിരുന്നത്
വക്ക് പൊട്ടിയൊരു സ്ലേറ്റും
വെള്ളമഷിത്തണ്ടും മാത്രം..

എങ്കിലും അന്നത്തെ
ആ 'കൊടുക്കല്‍ വാങ്ങല്‍'
വേണ്ടിയിരുന്നില്ലെന്ന്
മനസ്സിപ്പോള്‍ പറയുന്നു..

നീ തന്ന കല്ലുപോലെയാണ്
എന്റെ മനസ്സെങ്കിലും
നീ കൊത്തിവെച്ച ഇഷ്ടം
ഇന്നുമീ കരിങ്കല്‍ മനസ്സിലുണ്ട്..

പക്ഷെ നിന്റെ മനസ്സ്
ആ സ്ലേറ്റു പോലെയായിരുന്നോ?
ഞാന്‍ തന്ന വെള്ളമഷിത്തണ്ട് കൊണ്ട് തന്നെ
നീയാ സ്നേഹവും മായ്ച്ചു കളഞ്ഞോ പെണ്ണെ?..
__________________________© മോന്‍സ്
# ചിത്രം ഗൂഗിളില്‍ നിന്നും ചൂണ്ടിയത്..


11 comments:

  1. ഞാന്‍ തന്ന വെള്ളമഷിത്തണ്ട് കൊണ്ട് തന്നെ
    നീയാ സ്നേഹവും മായ്ച്ചു കളഞ്ഞോ പെണ്ണെ?

    ReplyDelete
  2. അതായത് പരമാവധി നാലാം ക്ലാസ്‌ .അന്നത്തെ കാലത്ത് തന്ന കല്ലും സ്ലേറ്റും മഷി പ്പച്ചയും ഒക്കെ കാണിച്ചിട്ട് ഇപ്പോള്‍ വല്ല പ്രയോജനവും ഉണ്ടോ മോന്‍സ്‌ ?

    ReplyDelete
    Replies
    1. എവിടെ.. ഒരു കാര്യവുമില്ലാന്നെ.. എന്നാലും.. എന്നാലും മഷിതണ്ടും കുറ്റിപ്പെന്‍സിലും കടം കൊടുത്തിരുന്ന സൌഹൃദം ഇന്ന്‌ മൊബൈല്‍ ക്ലിപ്പിങ്ങുകള്‍ ബ്ലൂടൂത്ത്‌ വഴി കൈമാറുന്ന അവിശുദ്ധ സൌഹൃദങ്ങള്‍ തേടി പോവുകയാണ്‌. കാലത്തിനു പിറകെ നമ്മളും.. ആ പഴയ കാലം ഇന്നത്തെ കപട സ്നേഹത്തെക്കാള്‍ നല്ലതല്ലേ.. നന്ദി.. രമേശ്‌ ജീ.. ഇനിയും വരണേ ഈ വഴിക്ക്..

      Delete
  3. പ്രണയാര്‍ദ്രം - ഈ വരികള്‍....

    ReplyDelete
  4. ഇത്തരം ഓര്‍മ്മകള്‍ തന്നെ ആണെന്ന് തോന്നുന്നു കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ യാദൃശ്ചികമായി കണ്മുന്നില്‍ പൊട്ടി മുളച്ച മഷിത്തണ്ടുകളുടെ ചിത്രം എടുക്കാന്‍ പ്രേരിപ്പിച്ചത്..!

    എന്നാലും ആ പെണ്ണിന്‍റെ ഒരു കാര്യം...ഇഷ്ടായി ട്ടൊ...ആശംസകള്‍...!

    ReplyDelete
    Replies
    1. സന്തോഷം ചേച്ചീ.. ചേച്ചീടെ അടുതുണ്ടായിരുന്നോ മഷിത്തണ്ടിന്റെ ചിത്രം.. ഞാനെത്ര തിരഞ്ഞെന്നോ നെറ്റില്‍. പണ്ട് എന്റെ വീട്ടുമതിലില്‍ നിറയെ മഷിത്തണ്ടുകള്‍ ഉണ്ടായിരുന്നു.. മഷിത്തണ്ട് പോയിട്ട് മഷി പോലുമില്ലല്ലോ ഇന്ന്..

      Delete
  5. കല്ലില്‍ കൊത്തിയാല്‍ അത്ര പെട്ടെന്ന് മായില്ല അല്ലെ ,പക്ഷെ സ്ലേറ്റില്‍ എഴുതിയത് മായ്ക്കാന്‍ അധികനേരം വേണ്ടാ ,മഷിത്തണ്ട് ,പഴയ ചോക്ക് കഷണം ഒക്കെ ബ്ലോഗില്‍ ഇങ്ങനെ പടര്‍ന്നു മനുഷ്യന് വഴി നടക്കാന്‍ വയ്യതെയായിട്ടുണ്ട് കേട്ടോ ;

    ReplyDelete
    Replies
    1. ആ ഓര്‍മ്മകള്‍ ബ്ലോഗില്‍ കൂടിയെങ്കിലും പുതിയ തലമുറ അറിഞ്ഞോട്ടെ.. നന്ദി..

      Delete
  6. മോന്‍സ് നന്നായി ..... തുടര്‍ന്നും എഴുതുക ....ആശംസകള്‍ .....

    ReplyDelete

ഒരു അഭിപ്രായം പറഞ്ഞിട്ട് പോയ്ക്കൂടെ...?