കുളിര്‍മഞ്ഞു ചൂടി നില്‍ക്കും ഇലച്ചാര്‍ത്തുകള്‍
ഒളിപ്പിച്ചുവെക്കുന്നൊരാ മഴയോര്‍മകള്‍ പോല്‍
നെറികേടുകള്‍ കനം വെപ്പിച്ചതെങ്കിലും
ഈ പൊള്ള മനസ്സിലുമുണ്ട് മുത്ത് റസൂലേ
പുണ്യ മദീനയുടെ ചില മണലോര്‍മകള്‍..
എന്നെയും ഈ മനസ്സിനെയും ആ മദീനയേയും
ഈ ലോകം തന്നെയും പടക്കാന്‍ കാരണഭൂതരായ്
മണ്ണിലും വിണ്ണിലും പ്രകാശം പൊഴിച്ച് നിന്നൊരാ
പുണ്യറസൂലിന്‍ തിരുസവിധത്തിലേക്കു ഞാന്‍
ഇളംകാറ്റിനൊപ്പം ഒരു തീര്‍ത്ഥയാത്ര പോയി..
ആ പച്ച ഖുബ്ബയാണ് മനസ്സിലാദ്യം പതിഞ്ഞു പോയത്
കണ്ണുകളാണ് സ്വപ്നത്തില്‍ നിന്നും നേരിലേക്ക് പെയ്തത്
മുകിലിന്റെ മടിയില്‍ നിന്നുതിര്‍ന്നുവീഴും നിലാമഴയായ്
പാപമനസ്സിന്‍ പുറംതോട് പൊട്ടിയൊലിച്ചു പോവുകയായ്
മേലെ അതിരുകളില്ല്ലാത്ത ഭക്തിയുടെ ആകാശത്ത്
വട്ടമിട്ടു പറക്കുന്ന വെള്ളരിപ്രാവുകളിലായിരുന്നു നോട്ടം..
താഴെ അലയടങ്ങാത്ത സ്നേഹത്തിന്റെ കടലോരത്ത്
പുകള്‍പെറ്റ റസൂലിന്റെ സാമീപ്യമായിരുന്നു എന്റെ തേട്ടം..
പകലില്‍ തൂവെളിച്ചമായും രാത്രിയില്‍ നിറനിലാവായും
പ്രപഞ്ചത്തിലാദ്യ പ്രകാശ സൃഷ്ടിയാം തിരുദൂതരുള്ളപ്പോള്‍
ഈ മദീനത്തെ പള്ളിയിലെന്തിനാണ് ഇത്രയും വിളക്കുകള്‍?
ഈന്തപ്പനയിലുറങ്ങിയവര്‍ക്കെന്തിനാണ് തണല്‍ കുടകള്‍?
ഉറങ്ങുന്ന ഉമ്മത്തിനു വേണ്ടി ഉറങ്ങാതെ പ്രാര്‍ഥിച്ച്
ഇരുള്‍കാടുകള്‍ വെട്ടിത്തെളിച്ച് നേര്‍വഴി കാണിച്ചുതന്ന്
എന്റെ കാല്പാടുകള്‍ അല്ലാഹുവിലേക്കുള്ളതാണെന്നു പറഞ്ഞ്
മുത്ത് റസൂല്‍ നന്മയുടെ കെടാവിളക്കുമായി മുമ്പേ നടന്നുപോയ്..
എങ്കിലും ഇഷ്കിന്റെ നിലാതിങ്കളാം പുണ്യ പ്രവാചകരെ
അറിഞ്ഞാലും പറഞ്ഞാലും തീരാത്ത കവിതയാകും തങ്ങളെ
ഒരോര്‍മദിനത്തില്‍ മാത്രം ഓര്‍ത്തെടുക്കുന്നതല്ല ഞാനങ്ങയെ
മറക്കില്ലൊരിക്കലും മനസ്സില്‍ നിന്നും മൃതിയണയും നാള്‍ വരെ
മദീനാ പൂങ്കാവില്‍ നിന്നും ശാശ്വതസ്വര്‍ഗത്തിലേക്ക്
ശഫാഅത്തിന്‍ തണലുമായ് മുത്ത് നബിയെത്തുമ്പോള്‍
റൌളാശരീഫിന്നരികെ കരഞ്ഞുനിന്നിരുന്നീ അപരാധിയെ
കൈപിടിക്കാനെത്തും നബിയെ ഞാന്‍ കിനാവ് കണ്ടോട്ടെ?
ഈ ഹൃദയം അവിടത്തോടുള്ള മുഹബ്ബത്താല്‍ നിറച്ചോട്ടെ?
സ്വല്ലള്ളാഹു അലാ മുഹമ്മദ് സ്വല്ലള്ളാഹു അലൈഹി വസല്ലം
സ്വല്ലള്ളാഹു അലാ മുഹമ്മദ് സ്വല്ലള്ളാഹു അലൈഹി വസല്ലം
___________________________________________© മോന്‍സ്
താഴെ അലയടങ്ങാത്ത സ്നേഹത്തിന്റെ കടലോരത്ത്
ReplyDeleteപുകള്‍പെറ്റ റസൂലിന്റെ സാമീപ്യമായിരുന്നു എന്റെ തേട്ടം.
അങ്ങയുടെ സാമീപ്യം തന്നെ ഞങ്ങളുടെ തേട്ടം..
നല്ല വരികൾ..
മാഷാ അല്ലാഹ്, അല്ലാഹു അനുഗ്രഹിക്കട്ടെ...
മനസ്സിലും ജീവിതത്തിലും ചേര്‍ത്തു പിടിക്കൂ ഈ സ്നേഹം വരികളില്‍ മാത്രമാക്കാതെ
ReplyDeleteഭാവുകങ്ങളോടെ !!!!
നബിദിനാശംസകള്‍ ..
ReplyDelete>>ഉറങ്ങുന്ന ഉമ്മത്തിനു വേണ്ടി ഉറങ്ങാതെ പ്രാര്‍ഥിച്ച്
ReplyDeleteഇരുള്‍കാടുകള്‍ വെട്ടിത്തെളിച്ച് നേര്‍വഴി കാണിച്ചുതന്ന്
എന്റെ കാല്പാടുകള്‍ അല്ലാഹുവിലേക്കുള്ളതാണെന്നു പറഞ്ഞ്
മുത്ത് റസൂല്‍ നന്മയുടെ കെടാവിളക്കുമായി മുമ്പേ നടന്നുപോയ്.. <<
ഒരുപാടിഷ്ട്ടായി.
(സ്വല്ലള്ളാഹു എന്നത് സ്വല്ലല്ലാഹു എന്നാക്കൂ മോന്‍സേ)
മദീനാ പൂങ്കാവില്‍ നിന്നും ശാശ്വതസ്വര്‍ഗത്തിലേക്ക്
ReplyDeleteശഫാഅത്തിന്‍ തണലുമായ് മുത്ത് നബിയെത്തുമ്പോള്‍
റൌളാശരീഫിന്നരികെ കരഞ്ഞുനിന്നിരുന്നീ അപരാധിയെ
കൈപിടിക്കാനെത്തും നബിയെ ഞാന്‍ കിനാവ് കണ്ടോട്ടെ?
ഈ ഹൃദയം അവിടത്തോടുള്ള മുഹബ്ബത്താല്‍ നിറച്ചോട്ടെ?
നബിദിനാശംസകൾ...!
സ്വല്ലള്ളാഹു അലാ മുഹമ്മദ് സ്വല്ലള്ളാഹു അലൈഹി വസല്ലം.
ReplyDeleteമോന്‍സ് മനോഹരമായ രചന ആ പുണ്ണ്യ ദേഹത്തിന്‍ മദ് ഹുകള്‍ എത്ര പറഞ്ഞാലും കേട്ടാ;ഉം മതി വരില്ല
ReplyDeleteനല്ല വരികള്‍
ReplyDeleteകുളിര് നല്‍ക്കി
മോന്‍സ്,
ReplyDeleteപദ്യം അവസാനം ഗദ്യമായി പരിണമിച്ചോ..........അതോ ഉള്ളിന്റെയുള്ളില്‍ ഭക്തി നിറഞ്ഞു തുളുബിയപ്പോള്‍ എല്ലാം മറന്നങ്ങു മനസ് കുറിചിട്ടതോ ഈ വരികള്‍.
വായിക്കുന്നവര്‍ക്കെല്ലാം ഹൃദയത്തില്‍ ദൈവികവിചാരങ്ങള്‍ ഉണര്‍ത്തുന്ന വരികള്‍. ഇതാ ഞാന്‍ പോലും കണ്ണുകളടച്ചുപോയി!