മഴയോര്‍മ്മകള്‍...
പണ്ട്...
സ്കൂളില്‍ പോണ കാലം
... രാവിലെ വീട്ടില്‍ നിന്നിറങ്ങാന്‍ നേരം
ഉമ്മ വിളിച്ചു പറയും..
"മോനെ, കുടയെടുത്തു പൊയ്ക്കോ..
വൈന്നേരം വരുമ്പോ മഴപെയ്യും..."
എന്നിലെ ആ വികൃതിപയ്യന്‍
കുടയെടുക്കാതെ പോകും..
വൈകിട്ട് സ്കൂള്‍ വിട്ടു വരുമ്പോള്‍
തീര്‍ച്ചയായും മഴപെയ്തിട്ടുണ്ടാകും..
നനഞ്ഞൊലിച്ചു വരുന്ന എന്നെയും കാത്തു
ഒരു കയ്യില്‍ ചൂരല്‍ വടിയും മറ്റൊരു കയ്യില്‍
തലതോര്‍ത്തി തരാനുള്ള തോര്‍ത്ത്മുണ്ടുമായി
നില്‍ക്കുന്ന ഉമ്മാന്റെ മുഖം...
മനസ്സിലാക്കിയിരുന്നു അന്നേ ഞാന്‍
ഉമ്മയുടെ മൊഴികള്‍ പലപ്പോഴും
ദൈവ വചനങ്ങള്‍ തന്നെയാണെന്ന് ..
അല്ലെങ്കിലും
നിസ്സഹായതയില്‍
നമ്മള്‍ ഉരുവിട്ടുപോവുന്ന
ദൈവനാമമാണല്ലോ ഉമ്മ..
___________________© മോന്‍സ്
# ചിത്രം ഗൂഗിളില്‍ നിന്നും ചൂണ്ടിയത്..
ന്റ്റെ ഉമ്മയും അന്ന് പറഞ്ഞിരുന്നു..
ReplyDeleteഇന്ന് പറയാറില്ല...അനുസരിയ്ക്കില്ലാന്ന് അറിയാം..
ഇന്നും ഞാന്‍ സ്ക്കൂളില്‍ പോകുമ്പോള്‍ കുട എടുക്കാറില്ല..ആരോടും എടുക്കാനും പറയാറില്ല.. :)
ഒരു കുഞ്ഞു കഥ പറയാമേ..
വര്‍ഷിണിയും അമ്മയും കൂടി ആദ്യ ദിനം കോളേജില്‍ പോയി തിരിച്ചു വരുമ്പോള്‍ ബസ് സ്റ്റാന്‍ഡില്‍ വെച്ച് മഴ പെയ്തു...പെരു മഴ എന്നു തന്നെ പറയാം.. നിവര്‍ത്തി പിടിച്ച രണ്ട് കുടകളും നിമിഷങ്ങള്‍ക്കകം പറന്നു പോയി....പെട്ടെന്ന് വീട്ടിനടുത്തേയ്ക്കു പോകുന്ന ബുസ്സിലെ അറിയുന്ന ഒരു ജീവനക്കാരന്‍ അമ്മയുടെ കൈ പിടിച്ച് ബസ്സിലേയ്ക്ക് വലിച്ചു കയറ്റി..വാലായി ഞാനും ഉണ്ടായിരുന്നു എന്നു പറയണ്ടല്ലോ..
ഇന്നും എന്നെ അടുത്തു കിട്ടിയാല്‍ അമ്മ ഓര്‍ത്തു ചിരിയ്ക്കുന്ന ഒരു സംഭവമാണത്..
അന്നത്തെ ആ മഴ ആയിരിയ്ക്കാം ഇന്ന് എന്നെ കുട എടുക്കാന്‍ അമ്മ നിര്‍ബന്ധിയ്ക്കാത്തതിന്‍റെ രഹസ്യം.. അല്ലേ..?
അതെ.. ഈശ്വരന്റെ ജീവനില്ലാത്ത സൃഷ്ടികളില്‍ ഏറ്റവും മനോഹരമായ ഒന്നാണ് മഴ. ചാറ്റല്‍ മഴയയാലും പേമാരിയായാലും മഴയ്ക്ക് അതിന്റെ ഭംഗിയുണ്ടാകും.. ചേച്ചീടെ കുടയെ മഴയ്ക്ക് അത്രയ്ക്ക് ഇഷ്ടമായിട്ടുണ്ടാകും.. അതോണ്ടല്ലേ മഴ തട്ടിപ്പറിചെടുത്തത്..
Deleteഅതേ
ReplyDeleteവെയിലത്ത്പൊള്ളുമ്പോഴും വിളിക്കാന്‍ വേറെ ദൈവം ഇല്ല.
:)
Delete